May 15, 2007

എട്ടാമത്തെ പടം

എട്ടാമത്തെ പടം
തീര്‍ച്ചയായും വലുതാക്കി കാണുക

21 comments:

ഫോട്ടോഗ്രാഫര്‍::FG said...

അക്ഷരങ്ങളും ഉണ്ടാവുന്നതിനു മുമ്പേയുള്ള കാഴ്ചകളുടെ ലോകത്തിനു സമര്‍പ്പിക്കുന്നു..
ഏട്ടാമത്തെ പടം!

Inji Pennu said...

ഹൌ! അടിപൊളി പടം!

Pramod.KM said...

എത്ര പേരുടെ ദാഹം അകറ്റിയിട്ടുണ്ടാവാം ഒരു കാലത്ത്!ഇപ്പോള്‍ വെള്ളവും സ്വപ്നം കണ്ട്.വല നെയ്ത് ഒരാള്‍ ഭക്ഷണവും സ്വപ്നം കണ്ട്.

പൊന്നപ്പന്‍ - the Alien said...

കവിത കവിത...
ദാഹത്തെത്തിന്നുന്ന ചിലന്തികള്‍
അല്ലെങ്കില്‍
ഒഴുകിയൊടുങ്ങിയോരോര്‍മ്മയെ നെയ്തു കൂട്ടുന്ന കാലം
അല്ലെങ്കില്‍
ശലഭങ്ങളുടെ പൈപ്പുകള്‍..
അല്ലെങ്കില്‍
ജലപ്രാണികളെ കുരുക്കാന്‍ വല നെയ്യുന്ന നവയുഗ ചിലന്തികളുടെ കോര്‍പ്പറേറ്റ് ബുദ്ധി!

അപ്പൂസ് said...

പടം ഇഷ്ടപ്പെട്ടു.. പൊന്നപ്പന്റെ കവിതയും :)

ഡാലി said...

നല്ല പടം. മരകുറ്റിയിലുറപ്പിച്ചിരിക്കുന്ന പൈപ്പ് കൌതുകമുണ്ടാക്കുന്നു.

Dinkan-ഡിങ്കന്‍ said...

"നീയൊക്കെ വെള്ളമിറങ്ങാണ്ട് ചാവൂടാ” എന്ന് ആരോ പറയണെ പോലെ ഉള്ള പടം. കിടിലന്‍സ്

കുറുമാന്‍ said...

എട്ടുപടവും ഇന്നെട്ടുമണിക്കാ കാണുന്നത്. പടം പിടുത്തത്തില്‍ എട്ടും പൊട്ടും തിരിയാത്ത എനിക്ക് എട്ടുപടവും ഒരുപാടിഷ്ടായി എന്നു പറഞ്ഞാല്‍ അത് ശരിയല്ലല്ലോ, ചിലതെല്ലാം ഇഷ്ടായി.

RR said...

നന്നായിട്ടുണ്ട്‌. പ്രത്യേകിച്ചും അത്‌ ബ്ലാക്ക്‌ & വൈറ്റ്‌ ആയതു കൊണ്ട്‌

qw_er_ty

അപ്പു ആദ്യാക്ഷരി said...

ഫോട്ടോഗ്രാഫറേ എട്ടു പടങ്ങളും ഇന്നാ കണ്ടത്. ഇതിനെപ്പറ്റി അഭിപ്രായങ്ങള്‍ പറയാന്‍ വേണ്ടത്ര ജ്ഞാനം എനിക്കില്ലെങ്കിലും എന്തെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞോട്ടേ....

1. ഓവര്‍ എക്സ്പോസ്ഡ് ആണ്. ശരിയായില്ല.
2. ok ... പാസ്സ്.
3. പടത്തിന്റെ ആശയം കൊള്ളാം. പക്ഷേ ആ വീടിന്റെ മേല്‍ക്കൂരയുടെ ബാക്കി ഭാഗങ്ങള്‍കൂടി ഫ്രെയിമിലുണ്ടായിരുന്നെങ്കില്‍......നന്നായേനെ എന്നു തോന്നുന്നു.
4. ഉം.....
5. ഓര്‍മ്മയുടെ പൂക്കളാണെങ്കില്‍ ഒരടിക്കുറിപ്പ് കൊടുക്കാമായിരുന്നു.
6. കൊള്ളാം
7, 8..... മനോഹര്‍, സുന്ദര്‍, perfect..!!

തുടരുക...ആശംസകള്‍

Rasheed Chalil said...

സുന്ദരന്‍ ചിത്രങ്ങള്‍.

ആഷ | Asha said...

അപ്പുവിന്റെ എകദേശം അതേ അഭിപ്രായം തന്നെ എനിക്കും
മനോഹരമായിരിക്കുന്നു

ദിവാസ്വപ്നം said...

എട്ട് ക്ലാസ്സിക്കായിട്ടുണ്ട് :)

തറവാടി said...

good one :)

ഫോട്ടോഗ്രാഫര്‍::FG said...

ഹൊ ഹൊ ഹൊ 14 കമന്റോ..സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യാ...
കാണുകയും അഭിപ്രായം പറയുകയും ചെയ്ത ബൂലോഗ സുഹ്രു‌ത്തുക്കള്‍ക്ക് നന്ദി!!!
ശ്രീ അപ്പു പറഞ്ഞത് ഞാന്‍ മുഖ വിലക്കെടുക്കുന്നു..
ആഷചേച്ചിയുടെയും അഭിപ്രായം അതു തന്നെയല്ലേ..നിങ്ങളുടെ രണ്ടാളിന്റേയും ഫോട്ടോകള്‍ അസൂയയോടെ നോക്കിയ ഒരാളിന്റെ എളിയ ശ്രമമാണിത് .. തുടര്‍ന്നും കാണുമല്ലോ..
കുറുമാന്‍ ചേട്ടാ ഞാന്‍ സമ്മതിക്കുന്നു.. ഇങ്ങനെയുള കമന്റുകളാണ് എനിക്കിഷ്ടം.. അങ്ങനെ തന്നെ എഴുതാമോ ഇനിയും!!!
അടുത്ത പോസ്റ്റുകള്‍ അണിയറയില്‍ ഒരുങ്ങുന്നു ഇനിയും വരാം!!

Sreejith K. said...

മനോഹരം

സുല്‍ |Sul said...

ഇതും നല്ലപടം. :)

ഉണ്ണിക്കുട്ടന്‍ said...

എന്റെ വിദഗ്ദ്ധമായ വിലയിരുത്തല്‍ :

പൈപ്പു തുറക്കുമ്പോഴുള്ള ശൂ..ശ്..ഫ്ശ്.. ശബ്ദം കൂടെ ഉണ്ടായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ(.എന്താന്ന്..ഫോട്ടൊയില്‍ ശബ്ദം കിട്ടൂല്ലാന്നോ..) എന്നാ ഒക്കെ.

സൂപ്പറായിട്ടുണ്ട് കേട്ടോ..

ഫോട്ടോഗ്രാഫര്‍::FG said...

സുല്‍, ശ്രീജിത്ത്, ഉണ്ണിക്കുട്ടന്‍ എന്നിവര്‍ക്കും..പടങ്ങള്‍ കാണാന്‍ ഇതുവഴി വന്ന മറ്റു ചങ്ങാതി മാര്‍ക്കും നന്ദി!!

Unknown said...

സുഹൃത്തേ,,
എട്ട് മാത്രമല്ല, പന്ത്രണ്ട് പടങ്ങളും കണ്ടു. എല്ലാം വ്യത്യസ്തമായ കാഴ്ചകള്‍, അവയെ വളരെ നല്ല രീതിയില്‍ തന്നെ ഒപ്പിയെടുത്തിട്ടുണ്ടെല്ലോ, അഭിനന്ദനങ്ങള്‍!

ഒത്തിരി പ്രതീക്ഷകളുമായി ഇനിയും വരാം!

ഒരു സ്വകാര്യം : കമന്റുകള്‍ക്കായി നോക്കിയിരുന്ന് വിഷമിക്കരുത് , അവ തനിയെ വന്നുകൊള്ളും!

Anonymous said...

"Aarum Kaanatha ente jeevitathilekku oru velicham pakarnnu"..
Santhoshamayi.. :D
.. ee Photographerinu ente hrudayangamaya nanni..

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!