Dec 26, 2007

ഇരുപത്തിരണ്ടാമത്തെ പടം

അക്ഷരങ്ങള്‍ക്കും മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു, ഇരുപത്തിരണ്ടാമത്തെ പടം!
വലുതാക്കി കാണുമല്ലോ.




12 comments:

ഫോട്ടോഗ്രാഫര്‍::FG said...

അക്ഷരങ്ങള്‍ക്കും മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു, ഇരുപത്തിരണ്ടാമത്തെ പടം!
പുതിയ പോസ്റ്റ്

ആഷ | Asha said...

ആ വിളക്കുകാല് അവിടെ വേണമായിരുന്നോയെന്നൊരു സംസയം ഫോട്ടോഗ്രാഫറേ.
ഫോട്ടോഗ്രാഫര്‍ക്ക് ഒരു ക്രിസ്മസ് ആസംസ നേരുന്നു! കേക്കിന്റെ പടമില്ലായോ?

ഫസല്‍ ബിനാലി.. said...

Ship nekkaal valiya vilakku kaal. Ithaayirikkum loakathile eattavum valiya vilakku kaal?

ദിലീപ് വിശ്വനാഥ് said...

ചിത്രം കൊള്ളാം. ഇതെവിടെയാ?

അപ്പു ആദ്യാക്ഷരി said...

ഫോട്ടോഗ്രാഫര്‍, ഫോട്ടോകൊള്ളാം.... കപ്പലും കൊള്ളാം വിളക്കുകാലും കൊള്ളാം. പക്ഷേ ആഷപറഞ്ഞപോലെ രണ്ടും അസ്ഥാനങ്ങളിലായിപ്പോയി. പോരാത്തതിനു വിളക്കുകാ‍ലിന്റെ പെര്‍സ്പെക്റ്റീവില്‍ കപ്പലിന്റെ പ്രാധാന്യം കുറഞ്ഞിട്ടുമില്ലേ എന്നൊരു സംശയം. ഈ ഫോട്ടോ 1:1.5 ക്രോപ്പില്‍ വിളക്കുകാല്‍ ഒരറ്റത്തായി വന്നിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു..

വാല്‍മീകി, ഇത് ആലപ്പുഴയാണെന്ന് ഫോട്ടോ കണ്ടാലറിയില്ലേ....

ഫോട്ടോഗ്രാഫര്‍::FG said...

ആഷേ, അപ്പു ഒരു വിധത്തിലും കഴിയില്ലായിരുന്നു ആ വിളക്ക് കാലില്ലാതെ എടുക്കാന്‍.
ഞാന്‍ ചെന്നപ്പോഴേക്കും വെസ്സല്‍ പുറപ്പെട്ടു കഴിഞ്ഞിരുന്നു അതും ഒടുക്കത്തെ ആള്‍ക്കൂട്ടവും,
വാല്‍‌മീകി ഇത് ഈസ്റ്റേണ്‍ ഏഷ്യയാണ്:)
ഫസല്‍:)
ഇതുവഴി വന്ന മറ്റു സുഹ്രുത്തുക്കള്‍ക്കും നന്ദി:)
ഇനിയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു:)

Sreejith K. said...

ആശേ, വിളക്ക് കാലിനേ പ്രശ്നം ഉള്ളോ? താഴെ ഉള്ള കൈവരിയെക്കുറിച്ച് ഒന്നും പറയാനില്ലേ?

ചിത്രം ഒരു സുഖം ആയില്ല. ഈ കപ്പല്‍ ഏതാണ്ട് ചിത്രത്തിന്റെ നാല്‍പ്പത് ഭാഗം ആണ് ഉള്ളത്. അത് കൂട്ടി ചിത്രത്തില്‍ കപ്പല്‍ നിറയുന്നത്പോലെയോ, അല്ലെങ്കില്‍ അത് കുറച്ച് കടലിനോ ആകാശത്തിനോ പ്രാധാന്യം കൂടുന്ന രീതിയിലോ ആയിരുന്നെങ്കില്‍‍ ഭംഗി ആയേനെ. കടലോ ആകാശമോ രണ്ടില്‍ ഒന്ന് തീരെ കുറയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ചിത്രം ഭംഗി ആയേനെ.

ഫോട്ടോഗ്രാഫര്‍::FG said...

ശ്രീജിത്ത്,
ആകാശം എങ്ങെന്യാ കുറക്കുക?
ആ വിളക്കുകാല്‍ മാത്രമായാല്‍ ഈ പടം ഇനിയും വൃത്തികേടാവില്ലേ? (ഈ പ%ടം പോസ്റ്റാതിരിക്കാന്‍ തോന്നിയില്ല എന്നതാണ് സത്യം)
പക്ഷേ ആ കൈവരി മാറ്റാവുന്നതാണ്, ഷിപ്പിന്റെ ചുവട് ഭാഗം പോവുമെന്ന് കരുതി ആ പരീക്ഷണത്തിനു തുനിഞ്ഞില്ല,എന്നാല്‍ ഇപ്പൊ അത് ഒഴിവാക്കി നോക്കിയപ്പോ അടിഭാഗം കട്ടാവാതെ തന്നെ കിട്ടി അഭിപ്രായത്തിനു നന്ദി, പടം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്:)

Sreejith K. said...

ഞാന്‍ ഈ ചിത്രം ക്രോപ്പ് ചെയ്ത് ആകാശം/കടല്‍ കുറയ്ക്കണം എന്നല്ല ഉദ്ദേശിച്ചത്. ചിത്രം എടുക്കുമ്പോള്‍ തന്നെ അത് ശ്രദ്ധിക്കണമായിരുന്നു എന്നായിരുന്നു എന്റെ മതം. ഒരു രണ്ടടി ഇടത്തോട്ട് മാറി ചിത്രം എടുത്തിരുന്നെങ്കില്‍ വിളക്ക് കാല്‍ കപ്പലിനു പുറത്തായേനേ എന്ന് ഇപ്പോഴും എനിക്ക് തോന്നുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പടങ്ങളൊക്കെ കാണാറുണ്ട്...
ഇത്രേം ഭീകര അഭിപ്രാ‍യങ്ങള്‍ പറയാനറിയാത്തോണ്ട് മിണ്ടാണ്ടിരിക്കുന്നതാ..:)

ഓഓഓഓഓഓഓഫ്....

ബൂലോഗരെ ഓടി വരൂ‍ൂ‍ൂ‍ൂ
ഒരു ബൂലോഗ ഫോട്ടോ ഗ്രാഫി ബുജിയുടെ കമന്റുകള്‍ വായിക്കൂ ഇതിന്റെ മോളില്‍...

ചാത്തന്റെ നെഞ്ഞിന്റെ ഇടത്തേ ഭാഗത്തായി ഒരു വേദന.. ഇതൊക്കെ വായിച്ചിട്ട്!!!! :)

ഫോട്ടോഗ്രാഫര്‍::FG said...

ശ്രീജിത്തേ, ആഷക്കും അപ്പൂനുംകൊടുത്ത കമന്റ് ഒന്നു വായിച്ചു നോക്കുമോ?
അധികം വീതിയില്ലാത്ത ഒരു കനാല്‍ മാതിരി ഒരു കപ്പല്‍ ചാനല്‍ , അതിന്റെ കൈവരിയില്‍ ആളുകള്‍ നിറയെ, വളരെ വേഗം (നമുക്ക് ഫീല്‍ ചെയ്യുന്നത്) മൂവായിക്കൊണ്ടിരിക്കുന്ന ഷിപ്പ് ഓടിവരുന്ന ഒരു ഫോട്ടോഗ്രാഫെര്‍ നിന്ന നില്‍പ്പില്‍ ക്ലിക്കിയ ചില സ്നാപ്പുകളാണിവ , കുറെ അധികം കിട്ടി ആളിന്റെ തലകളില്ലാതെ ,ക്ലിയറായി കിട്ടിയതില്‍ വച്ച് മെച്ചം എന്നു തോന്നിയ ഒരു സ്നാപ്പ് കൃത്രിമങ്ങളില്ലാതെ പോസ്റ്റിയതാണ്, അപ്പു പറഞ്ഞതുപോലെയുള്ള ഒരു ഷോട്ട് കിട്ടിയിരുന്നെങ്കില്‍ പോസ്റ്റുന്നതിനു മുമ്പേ ചിന്തിച്ചിരുന്നു ഹാ ഹാ നമുക്ക് ആഗ്രഹിക്കാന്‍ അല്ലേ പറ്റൂ:(
കുട്ടിച്ചാത്തന്‍ നന്ദി അഭിപ്രായങ്ങള്‍ പറയൂ വിമര്‍ശനങ്ങള്‍ ഇനിയും സ്വാഗതം ചെയ്യുന്നു:)

സര്‍വ്വജിത് said...

നല്ല ഒന്നാന്തരം പടം. സിനിമാ നടികള്‍ കരയുന്നതും സ്വന്തം ആളുകള്‍ കരയുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കണം മരിച്ച വീട്ടില്‍ ചെന്നു കരഞ്ഞത് ശരിയായില്ല എന്ന് പറയരുത് ഇതു നല്ല യാഥാര്‍ത്ഥ്യത്തിന്റെ മണമുള്ള പടം കീപ്‌ ഇറ്റ്‌ അപ്

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!