Dec 26, 2007

ഇരുപത്തിമൂന്നാമത്തെ പടം

അക്ഷരങ്ങള്‍ക്കു മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു , ഇരുപത്തി മൂന്നാമത്തെ പടം, വലുതാക്കി കാണാന്‍ മറക്കരുതേ:)




ദേ, ശ്രീലാലിന്റെ നിര്‍ദ്ദേശത്തെ മാനിച്ച് ചിത്രം ക്രോപ് ചെയ്തു നടുവിലെ പോയിന്റെ വരുന്ന രീതിയില്‍ ഇട്ടിട്ടുണ്ട് , രണ്ടുംകൂടെ ഒന്നു കണ്ടു നോക്കൂ ഏതാണ് മെച്ചം?

12 comments:

ഫോട്ടോഗ്രാഫര്‍::FG said...

അക്ഷരങ്ങള്‍ക്കു മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു , ഇരുപത്തി മൂന്നാമത്തെ പടം പോസ്റ്റ് കാണുക അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക:)

കുറുമാന്‍ said...

എല്ലാ ചിത്രങ്ങളും മനോഹരം.

ചിത്രങ്ങളുടെ കൂടെ ചെറിയ വിവരണം കൂടി നല്‍കിയാല്‍ നന്നായിരിക്കും (സ്ഥലം, സാഹചര്യം)

അപ്പു ആദ്യാക്ഷരി said...

പടം കൊള്ളാം. പക്ഷേ ആ മരക്കുറ്റി റൂള്‍ ഓഫ് തേഡ്സ് അനുസരിച്ചിരുന്നുവെങ്കില്‍ ..... (പറഞ്ഞെന്നേയുള്ളു)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ചിത്രം

ശ്രീലാല്‍ said...

അതാണെനിക്കും ആദ്യം കത്തിയത്. ക്രോപ്പിംഗും ഒന്നു ശരിയാക്കാമായിരുന്നു.

കുട്ടു | Kuttu said...

രണ്ടാമത്തേതാണ് കുറച്ചുകൂടി നല്ലതായി തോന്നുന്നത്. അതില്‍ പോയന്റ് ഓഫ് ഇന്ററസ്റ്റ് കുറച്ച്കൂടി വ്യക്തവും, ഐസൊലേറ്റഡും ആണ്.

ആശംസകള്‍... ഇനിയും ഫോട്ടങ്ങള്‍ പോരട്ടെ.

ഏ.ആര്‍. നജീം said...

ഒരു രാക്ഷസി മുത്തിയമ്മയുടെ കൈ ഭൂമിയില്‍ നിന്നും നീണ്ട് നില്‍ക്കണ പോലെയുണ്ട്

അടിപൊളി..

ശ്രീ said...

കൊള്ളാം മാഷേ.
:)

[ nardnahc hsemus ] said...

ആദ്യചിത്രം തന്നെ നല്ലത്.
(അനന്തവിശാലതയും ഏകാന്തതയും കൂടുതല്‍ തോന്നുന്നത് ആ ചിത്രത്തിലാണ്)

ഷിജു said...

ഫോട്ടോഗ്രഫിയെപറ്റി ഒന്നും അറിയാത്ത ഒരാളാണേ ഞാന്‍.ഇപ്പൊഴാണ് ഇതുവഴി വരാന്‍ പറ്റിയത്.
പിന്നെ അപ്പൂച്ചേട്ടന്‍ പറഞ്ഞ കാര്യം എന്തുവാണെന്നു (റൂള്‍ ഓഫ് തേഡ്സ് )എനിക്ക് മനസ്സിലായില്ല. അതില്ലേലും ഫോട്ടോ അത്യുഗ്രന്‍.........
ഒരു ആസ്വാദകന്‍ എന്ന നിലയില്‍ എന്റെ ഒരു എളിയ അഭിപ്രായമാണേ....

പാഞ്ചാലി said...

:)
:)
രണ്ടിനും ഓരോന്ന്!
ഷിജു, റൂള്‍ ഓഫ് തേര്‍ഡ് ഇവിടെ കാണാം.

ഫോട്ടോഗ്രാഫര്‍::FG said...

ഇരുപത്തിമൂന്നാമത്തെ ചിത്രം കാണാന്‍ ബ്ലോഗ് വിസിറ്റ് ചെയ്ത് എല്ലാ സുഹൃത്തുകള്‍ക്കും നന്ദി!അപ്പു തമാശയായിട്ടാണോ എഴുതിയത്? ശ്രീലാല്‍, എപ്പോഴും ഫോട്ടോഗ്രാഫിയില്‍ റൂള്‍ ഓഫ് തേഡ്സ് ഫോളൊ ചെയ്യണമെന്നില്ല, ആചിത്രത്തില്‍ ഓരോ ഇഞ്ചും ഒരുപോലെ പ്രാധാന്യം കൊടുക്കണം എന്നു തോന്നിയതിനാല്‍ അങ്ങനെ ക്രോപ് ചെയ്തതാണ്, ദേ ഇപ്പൊഒന്നൂടെ ക്രോപ് ചെയ്തു ഇട്ടിട്ടുണ്ട് ,ഇനി ഒന്നു കണ്ടു സ്വയം തീരുമാനിക്കൂ:)

(ഈ കമന്റ് ആദ്യമിട്ടതാണ് , അതില്‍ ഒരു ടൈപോ എററ് വന്നതിനാല്‍ ഒന്നു തിരുത്തി ഇടുന്നു.)

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!